
ന്യൂഡെല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തി സേനയുടെ വെടിയേറ്റ് പാക്ക് പൗരന്മാരായ രണ്ടു മയക്കുമരുന്ന് - ആയുധ കടത്തുക്കാര്‍ കൊല്ലപ്പെട്ടു. രാജസ്ഥാന് കെയ്ലിവാലാ - ശ്രീഗംഗ നഗര്‍ ഇന്ത്യ - പാക്ക് അതിര്‍ത്തി പ്രദേശത്ത് സെപ്തംബര്‍ ഒമ്പത് അതിരാവിലെയായിരുന്നു സംഭവം - എഎന്‍ഐ റിപ്പോര്‍ട്ട്.
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് കടക്കുവാന്‍ ശ്രമിച്ചവര്‍ കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് അതിര്‍ത്തി സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാക്കിസ്ഥാനികളെന്ന് തിരിച്ചറിയപ്പെട്ടവരില്‍ നിന്ന് എട്ട് കിലോയോളം മയക്കു മരുന്നും പിസ്റ്റളുകളും വെടിക്കോപ്പുകളും 13000 പാക്ക് കറന്‍സിയും കണ്ടെടുത്തു.