കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഉത്തരവാദി മരുന്നുകമ്പനി

ഇതോടെ വാക്‌സീനുകള്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരും ഉത്തരവാദിത്തം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.
കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഉത്തരവാദി മരുന്നുകമ്പനി

ന്യൂ ഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ ഉത്തരവാദി മരുന്നുകമ്പനിയെന്ന് കേന്ദം. പാര്‍ശ്വഫലങ്ങള്‍ നേരിടുന്നവര്‍ക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികള്‍ തന്നെ നല്‍കണം. ഇതോടെ വാക്‌സീനുകള്‍ സ്വീകരിക്കുന്നവരില്‍ പാര്‍ശ്വഫലം ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരും ഉത്തരവാദിത്തം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

അതേസമയം, ഒരു വാക്‌സീനേഷന്‍ കേന്ദ്രത്തില്‍ ഒരു കോവിഡ് വാക്‌സീന്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. ഏത് വാക്‌സിന്‍ സ്വീകരിക്കണമെന്നത് വാ്ക്‌സിന്റെ ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോള്‍ ആദ്യം കുത്തിവെച്ച വാക്‌സീന്‍ തന്നെ കുത്തിവെക്കാന്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്‌സീനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com