ഇന്ത്യക്ക് ഡ്രോണ്‍ വേധ സംവിധാനം

റെഡ് ഫോര്‍ട്ടില്‍ ആന്റി- ഡ്രോണ്‍ സംവിധാനം വിന്യസിച്ചു. 74 മത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ചാണിത് വിന്യസിച്ചത്.
ഇന്ത്യക്ക് ഡ്രോണ്‍ വേധ സംവിധാനം

ന്യൂഡെല്‍ഹി: റെഡ് ഫോര്‍ട്ടില്‍ ആന്റി- ഡ്രോണ്‍ സംവിധാനം വിന്യസിച്ചു. 74 മത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ചാണിത് വിന്യസിച്ചത്. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം - എഎന്‍ഐ റിപ്പോര്‍ട്ട്.

മൂന്നു കിലോമീറ്ററിനുള്ളില്‍ വരുന്ന ഡ്രോണുകളെ കണ്ടെത്താനും തടസ്സപ്പെടുത്താനും ലേസര്‍ രശ്മികളുടെ സഹായത്തില്‍ ടാര്‍ജെറ്റിന് മുമ്പേ ഡ്രോണിനെ നിലംപരിശാക്കുന്നതിനും ഈ സംവിധാനത്തിന് കഴിയും. ഈ ഡ്രോണ്‍ വേധ സംവിധാനത്തിന് പടിഞ്ഞാറ് - വടക്കന്‍ മേഖലകളില്‍ നിന്ന് ഇന്ത്യക്കെതിരെ ഉയരുന്ന ഭീഷണികള്‍ ചെറുക്കുന്നതിന് കഴിയും. റെഡ് ഫോര്‍ട്ടില്‍ സ്വാതന്ത്ര്യ ദിനത്തില്‍ പാതകയുര്‍ത്തി പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com