കോവിഡ് രോഗി മരിച്ചു; ഡല്‍ഹിയില്‍ ഡോക്ടറെ ഓടിച്ചിട്ട് തല്ലി ബന്ധുക്കൾ

സംഭവത്തില്‍ ഏതാനും പേര്‍ക്ക്​ പരിക്കേറ്റു
കോവിഡ് രോഗി മരിച്ചു; ഡല്‍ഹിയില്‍ ഡോക്ടറെ ഓടിച്ചിട്ട് തല്ലി ബന്ധുക്കൾ

ന്യൂഡൽഹി: ഡല്‍ഹിയില്‍ ചികിത്സ ലഭിക്കാതെ കോവിഡ്​ രോഗി മരിച്ച സംഭവത്തില്‍ ഡോക്​ടര്‍മാരെ വളഞ്ഞിട്ട്​ ആക്രമിച്ച്‌​ ബന്ധുക്കള്‍. കിടക്കളുടെ അഭാവം മൂലം ഐസിയുവിൽ പ്രവേശനം ലഭിക്കാതെ കോവിഡ് ബാധിതയായ 67 കാരി മരിക്കാനിടയായതോടെ ഡൽഹിയിലെ ആശുപത്രിയിൽ രോഗിയുടെ ബന്ധുക്കൾ അക്രമാസക്തരായത്. തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച 67 കാരിയെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐസിയുവിലേക്ക് മാറ്റാനായില്ല. ചൊവ്വാഴ്ച രാവിലെ രോഗി മരിച്ചു.

ഇതോടെ നിയന്ത്രണം വിട്ട ബന്ധുക്കള്‍ ഡോക്​ടര്‍മാരെയും നഴ്​സുമാരെയും വളഞ്ഞിട്ട്​ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഏതാനും പേര്‍ക്ക്​ പരിക്കേറ്റു. ആശുപത്രിയിലെ സുരക്ഷജീവനക്കാരും പൊലീസും എത്തിയാണ്​ സ്​ഥിതിഗതികള്‍ നിയന്ത്രിച്ചത്​.

അക്രമത്തി​െന്‍റ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​. മാസ്​കണിഞ്ഞ്​ ചാരനിറത്തിലുള്ള ഷര്‍ട്ട് ധരിച്ചയാള്‍ വലിയ വടി ഉപയോഗിച്ച്‌ ആക്രമിക്കുന്നത്​ വിഡിയോയില്‍ കാണാം. ഇയാളെ തടഞ്ഞുവെക്കാന്‍ സുരക്ഷജീവനക്കാര്‍ ശ്രമിക്കുന്നുണ്ട്​. കൂടാതെ ഒരു സ്​ത്രീ അയാളെ അടിക്കൂ എന്ന്​ പറയുന്നതും കേള്‍ക്കാം. അതേസമയം, പരാതി ലഭിക്കാത്തതിനാല്‍ കേസ്​ എടുത്തിട്ടില്ലെന്ന്​ പൊലീസ്​ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com