പ്രതിപക്ഷ നിരയുടെ നേതാവായി ഉയർന്നു വരണമെന്ന് രാഹുൽ ഗാന്ധിയോട് എം കെ സ്റ്റാലിൻ

കേന്ദ്രത്തിലെ ഫാസിസ്റ്റ ശക്തികൾക്ക് എതിരെ ഐക്യ പോരാട്ടം നടത്താൻ പ്രതിപക്ഷ പാർട്ടികളുടെ നേതാവാകണമെന്ന് സ്റ്റാലിൻ രാഹുൽ ഗാന്ധിയോട് പറഞ്ഞു .
പ്രതിപക്ഷ നിരയുടെ നേതാവായി ഉയർന്നു വരണമെന്ന് രാഹുൽ ഗാന്ധിയോട്  എം കെ സ്റ്റാലിൻ

സേലം :പ്രതിപക്ഷ നിരയുടെ നേതാവായി ഉയർന്നു വരണമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ .

കേന്ദ്രത്തിലെ ഫാസിസ്റ്റ് ശക്തികൾക്ക് എതിരെ ഐക്യ പോരാട്ടം നടത്താൻ പ്രതിപക്ഷ പാർട്ടികളുടെ നേതാവാകണമെന്ന് സ്റ്റാലിൻ രാഹുൽ ഗാന്ധിയോട് പറഞ്ഞു .

ഒരു ഫാസിസ്റ്റ് സർക്കാർ ഇന്ത്യയെ നശിപ്പിക്കുന്നു .ഇന്ത്യയെ രക്ഷിക്കാനുള്ള ബാധ്യത താങ്കൾക്ക് ഉണ്ടെന്നും സ്റ്റാലിൻ രാഹുൽ ഗാന്ധിയോട് പറഞ്ഞു .ബി ജെ പി യെ ആദ്യം തമിഴ്‌നാട്ടിൽ നിന്നും പിന്നീട് ഡൽഹിയിൽ നിന്നും പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com