തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നില്‍; പ്രതീക്ഷ കൈവിടാതെ അണ്ണാഡിഎംകെ

സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്.
തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നില്‍; പ്രതീക്ഷ കൈവിടാതെ അണ്ണാഡിഎംകെ

ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും കന്യാകുമാരി ലോക്സഭാ മണ്ഡലത്തിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് അവസാനഘട്ടത്തിലെത്തുമ്‌ബോള്‍ ഡിഎംകെ ലീഡുയര്‍ത്തുകയാണ്. ഡിഎംകെ മുന്നണി 130 സീറ്റിലും അണ്ണാഡിഎംകെ മുന്നണി 99 സീറ്റിലും ലീഡ് ചെയ്യുന്നു. കോയമ്ബത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മുന്നില്‍. ലൈറ്റ്‌സില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു പിന്നില്‍. അതേസമയം, ഇത്തവണ ഡിഎംകെ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകളുടെ പ്രവചനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com