ഹാ​ത്ര​സ് സംഭവത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം; ക​നി​മൊ​ഴി ക​സ്റ്റ​ഡി​യി​ല്‍

ചെ​ന്നൈ​യി​ല്‍ മെ​ഴു​കു​തി​രി ക​ത്തി​ച്ചു​കൊ​ണ്ടു മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​തി​നാ​ണു ക​നി​മൊ​ഴി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്
 
ഹാ​ത്ര​സ് സംഭവത്തില്‍ രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം; ക​നി​മൊ​ഴി ക​സ്റ്റ​ഡി​യി​ല്‍

ചെ​ന്നൈ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഹാ​ത്ര​സി​ല്‍ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ദ​ളി​ത് പെ​ണ്‍​കു​ട്ടി​ക്കു നീ​തി ആ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ ഡി​എം​കെ എം​പി ക​നി​മൊ​ഴി ക​സ്റ്റ​ഡി​യി​ല്‍.

ചെ​ന്നൈ​യി​ല്‍ മെ​ഴു​കു​തി​രി ക​ത്തി​ച്ചു​കൊ​ണ്ടു മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​തി​നാ​ണു ക​നി​മൊ​ഴി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വ​ര്‍​ണ​റു​ടെ വ​സ​തി​യി​ലേ​ക്കാ​യി​രു​ന്നു ക​നി​മൊ​ഴി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മാ​ര്‍​ച്ച്‌.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐക്ക് കൈമാറിയ ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com