ദിഷ രവിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിക്കും

അതേസമയം ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച ദിഷ രവി ഇന്നലെ രാത്രിയില്‍ ജയില്‍ മോചിതയായി.
ദിഷ രവിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിക്കും

ന്യൂഡൽഹി :ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിക്കും . ഇന്ന് ശീന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി സ്വീകരിയ്ക്കുന്ന നിലപാട് കൂടി എതിരായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തിരുമാനം.

അതേസമയം ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച ദിഷ രവി ഇന്നലെ രാത്രിയില്‍ ജയില്‍ മോചിതയായി. കേസന്വേഷണം എന്‍ഐഎയ്ക്ക് പൂര്‍ണമായും കൈമാറുന്നതിനെ കുറിച്ചുള്ള ആലോചനയും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

രാജ്യദ്രോഹമടക്കമുള്ള വകുപ്പുകളായിരുന്നു ദിഷയ്ക്ക് എതിരെ ചുമത്തിയിരുന്നത് . തെളിവുകള്‍ ദുര്‍ബലമാണെന്നും വാദങ്ങള്‍ വിശ്വാസയോഗ്യം അല്ലെന്നും ആയിരുന്നു ദിഷയ്ക്ക് ജാമ്യം അനുവദിച്ച് പട്യാല ഹൌസ് സെഷന്‍ ജഡ്ജ് ധര്‍മ്മേന്ദര്‍ റാണ വ്യക്തമാക്കിയത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com