ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

അതേസമയം ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് രംഗത്തെത്തി.
ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന്  പരിഗണിക്കും

ന്യൂഡൽഹി :ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിയുടെ ജാമ്യാപേക്ഷ ഇന്ന് പാട്യാല ഹൗസ് കോടതി പരിഗണിക്കും. മൂന്ന് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാട്യാല ഹൗസ് കോടതി ഇന്നലെ ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു.

കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിഷയുടെ ഹര്‍ജിയിലെ വാദം ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പനജ് ശര്‍മ്മ ആണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. ജാമ്യ അപേക്ഷയെ എതിര്‍ക്കാനാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.

അതേസമയം ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് ടൂള്‍ കിറ്റ് പുറത്തുവിട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് രംഗത്തെത്തി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com