പൗരന്‍മാരുടെ ഡാറ്റ സംരക്ഷിക്കാനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്ന് രവിശങ്കര്‍ പ്രസാദ്
India

പൗരന്‍മാരുടെ ഡാറ്റ സംരക്ഷിക്കാനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്ന് രവിശങ്കര്‍ പ്രസാദ്

യു​വ​ത​ല​മു​റ​യു​ടെ ഹ​ര​മാ​യ ടി​ക് ടോ​ക് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ അ‌​ട​ക്കം 59 ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ച​ത്.

By News Desk

Published on :

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ ഡാറ്റ സംരക്ഷിക്കാനാണ് ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത് ഇന്ത്യയുടെ ഡിജിറ്റല്‍ സ്‌ട്രൈക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ബംഗാളിലെ ബിജെപി റാലിയില്‍ സംസാരിക്കവേയായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ പരാമര്‍ശം.

'വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൈ​നീ​സ് ആ​പ്പു​ക​ള്‍ നി​രോ​ധി​ച്ച​ത്. ഇ​തൊ​രു ഡി​ജി​റ്റ​ല്‍ മി​ന്ന​ലാ​ക്ര​മ​ണ​മാ​യി​രു​ന്നു', ര​വി​ശ​ങ്ക​ര്‍ പ്രസാദ് പ​റ​ഞ്ഞു. ച​ര്‍​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ള്‍ സ​മാ​ധ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാം എ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ദു​ഷ്ട​ലാ​ക്കോ​ടെ ഇ​ന്ത്യ​യെ ആ​രെ​ങ്കി​ലും നോ​ക്കി​യാ​ല്‍ ത​ക്ക​താ​യ മ​റു​പ​ടി ന​ല്‍​കും. ന​മ്മു​ടെ 20 ജ​വാ​ന്‍​മാ​ര്‍ ജീ​വ​ത്യാ​ഗം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ചൈ​ന​യു​ടെ ഭാ​ഗ​ത്ത് ന​ഷ്ടം ഇ​ര​ട്ടി​യാ​ണ്. അ​വ​രു​ടെ ഒ​രു ക​ണ​ക്കു​ക​ളും പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യു​വ​ത​ല​മു​റ​യു​ടെ ഹ​ര​മാ​യ ടി​ക് ടോ​ക് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ അ‌​ട​ക്കം 59 ചൈ​നീ​സ് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ച​ത്. സ്വ​കാ​ര്യ​താ പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി വ​കു​പ്പി​ലെ 69എ ​വ​കു​പ്പു​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

അതേസമയം, കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയയില്‍ ന്‍ പരിഹാസമാ ലഭിക്കുന്നത്. 6 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ ഡാറ്റാ ചോര്‍ത്തുന്നുവെന്ന് ഇപ്പോഴാണോ കേന്ദ്രസര്‍ക്കാരിന് മനസിലായതെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം.

അതിര്‍ത്തിയില്‍ 20 സൈനികര്‍ കൊല്ലപ്പെടുന്നത് വരെ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിനായി കാത്തിരിക്കണമായിരുന്നോ എന്നാണ് മറ്റൊരു ട്വിറ്റര്‍ യൂസറുടെ ചോദ്യം. പ്രധാനമന്ത്രിയുടെ ഓഫീസ് വരെ ടിക് ടോക്കില്‍ അക്കൗണ്ടെടുത്തിരുന്നു എന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഹലോ ന്നിവയും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കി.

Anweshanam
www.anweshanam.com