വിമാനങ്ങളിൽ ഭക്ഷണം വിളമ്പാൻ ഡിജിസിഎ അനുമതി നൽകി
India

വിമാനങ്ങളിൽ ഭക്ഷണം വിളമ്പാൻ ഡിജിസിഎ അനുമതി നൽകി

മാസ്ക് ധരിക്കാത്ത യാത്രക്കാരെ തുടർന്നുള്ള യാത്രകളിൽ നിന്നും വിലക്കും.

News Desk

News Desk

ന്യൂ ഡല്‍ഹി: രാജ്യത്ത് സർവ്വീസ് നടത്തുന്ന വിമാനങ്ങളിൽ ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാൻ വിമാനക്കമ്പനികൾക്ക് ഡിജിസിഎ അനുമതി നൽകി. കോവിഡ് മൂലം വിമാനയാത്രികർക്ക് ഭക്ഷണവും പാനീയവും വിതരണം ചെയ്യുന്നത് നേരത്തെ ഡിജിസിഎ വിലക്കിയിരുന്നു.

ഈ വിലക്കാണ് ഇപ്പോൾ ഡിജിസിഎ പിൻവലിച്ചത്. ആഭ്യന്തര വിമാന സർവീസുകളിൽ പായ്ക്ക് ചെയ്ത ഭക്ഷണവും ലഘു പാനീയവും നൽകാം എന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്.

അന്തരാഷ്ട്ര വിമാനങ്ങളിൽ ചൂടുള്ള ഭക്ഷണവും നൽകാം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മാസ്ക് ധരിക്കാതെ സഞ്ചരിക്കാൻ എത്തുന്ന യാത്രക്കാരെ തുടർന്നുള്ള യാത്രകളിൽ നിന്നും വിലക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.

Anweshanam
www.anweshanam.com