പൗരത്വനിയമഭേദ​ഗതി സമരം: ദേവാം​ഗന കലിതയ്ക്ക് ജാമ്യം
India

പൗരത്വനിയമഭേദ​ഗതി സമരം: ദേവാം​ഗന കലിതയ്ക്ക് ജാമ്യം

ഫെബ്രുവരിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയായ ദേവാംഗന കലിതയെ ലോക്ക്​ഡൗണിനിടെ മേയ്​ 24നാണ്​ പൊലീസ്​ വീട്ടില്‍ നിന്നും അറസ്​റ്റ്​ ചെയ്​തത്​.

News Desk

News Desk

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദ​ഗതിക്കെതിരെ നടത്തിയ സമരത്തില്‍ അറസ്റ്റിലായ പിഞ്ച്ര​ തോഡ്​ പ്രവര്‍ത്തകയും വിദ്യാര്‍ഥിയുമായ ദേവാംഗന കലിതക്ക്​ ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരില്‍ ജെഎന്‍യു വിദ്യാര്‍ഥിയായ ദേവാംഗന കലിതയെ ലോക്ക്​ഡൗണിനിടെ മേയ്​ 24നാണ്​ പൊലീസ്​ വീട്ടില്‍ നിന്നും അറസ്​റ്റ്​ ചെയ്​തത്​. ഇവര്‍ക്കൊപ്പം നതാഷ നര്‍വാള്‍ എന്ന പ്രവര്‍ത്തകയും അറസ്​റ്റിലായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ അവരെ തടങ്കലില്‍ വെക്കേണ്ടതില്ലെന്ന്​ ചുണ്ടിക്കാട്ടിയ ജസ്​റ്റീസ്​ സുരേഷ്​ കുമാര്‍ 25000 രൂപയും വ്യക്തിഗത ബോണ്ടും ആള്‍ ജാമ്യത്തിലും പുറത്തിറങ്ങാവുന്നതാണെന്ന്​ വ്യക്തമാക്കി. തെളിവ്​ നിശിപ്പിക്കുമെന്നോ ഇവര്‍ മ​റ്റാരെയെങ്കിലും സ്വാധീനിക്കുമെു​ന്നോ പറയുന്നതില്‍ കഴമ്ബില്ല. സീല്‍ ചെയ്​ത കവറില്‍ സമര്‍പ്പിച്ച കേസ്​ ഡയറിയില്‍ ഇവര്‍ ആര്‍ട്ടിക്കിള്‍ 19 ന്​ ഉറപ്പ​ു നല്‍കുന്ന മൗലികാവകാശത്തിന്​ കീഴില്‍ സമാധാനപരമായ പ്രതിഷേധമാണ്​ നടത്തിയെന്ന്​ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ജസ്​റ്റിസ്​ ചുണ്ടിക്കാട്ടി.

Anweshanam
www.anweshanam.com