ഡൽഹിയിൽ വാരാന്ത്യ കർഫൂ ഏർപ്പെടുത്തി സർക്കാർ

കോവിഡ് പടരുന്നത് തടയാൻ വാരാന്ത്യ കർഫൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു .
ഡൽഹിയിൽ വാരാന്ത്യ കർഫൂ ഏർപ്പെടുത്തി സർക്കാർ

ന്യൂഡൽഹി :ഡൽഹിയിൽ വാരാന്ത്യ കർഫൂ ഏർപ്പെടുത്തി .ഡൽഹിയിൽ അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം .കോവിഡ് പടരുന്നത് തടയാൻ വാരാന്ത്യ കർഫൂ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു .

ലെഫ്റ്റൻഡ് ഗവർണർ അനിൽ ഭായ്ജാലുമായി നടത്തിയ ഉന്നത തല യോഗത്തിലാണ് തീരുമാനം .ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 17 ,282 കോവിഡ് കേസുകളും 104 മരണവും റിപ്പോർട്ട് ചെയ്തിരുന്നു .ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 7 ,67 ,438 ആയി .50 ,736 സജീവ കേസുകളുണ്ട് .ഡൽഹിയിലെ ആകെ മരണം 11 ,540 ആയി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com