ഡല്‍ഹി കലാപം; അന്വേഷണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് യോഗേന്ദ്ര യാദവ്

അമിത്ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇതൊക്കെ.
ഡല്‍ഹി കലാപം; അന്വേഷണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് യോഗേന്ദ്ര യാദവ്

ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപം കേസില്‍ പൊലീസ് അന്വേഷണത്തിന് പിന്നിലാണ് ഗൂഢാലോചനയെന്ന് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്. അമിത്ഷാ തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്ന് യോഗേന്ദ്ര യാദവ് ആരോപിച്ചു.

ഗോലി മാരോ എന്ന് മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസില്ല. ഗാന്ധിയെ പിന്തുടരുന്ന, ഭരണഘടനയിൽ വിശ്വസിക്കുന്നവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസിൽ കുറ്റാരോപിതയായ ഗുൽഫിഷ ഫാത്തിമയുടെ മൊഴിയില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവര്‍ക്കെതിരെ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിനു പിന്നാലെ റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റിയെന്ന് പറഞ്ഞ് യോഗേന്ദ്ര യാദവ് ട്വിറ്ററിലൂടെ രംഗത്തുവന്നു. തന്‍റെയും യെച്ചൂരിയുടെയും പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടേയുള്ളുവെന്നും തങ്ങള്‍ക്കെതിരെ ഗൂഢാലോചനാകുറ്റം ചുമത്തുകയോ കുറ്റം ചുമത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി പ്രതി ചേര്‍ത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസും വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com