ഡെല്‍ഹിയില്‍ എസിപി ഡ്യൂട്ടിക്കിടെ വാഹനമിടിച്ച് മരിച്ചു

ട്രാഫിക് യൂണിറ്റിലെ എസിപി സാങ്കേത് കൗശിക്ക് ആണ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
ഡെല്‍ഹിയില്‍ എസിപി ഡ്യൂട്ടിക്കിടെ വാഹനമിടിച്ച് മരിച്ചു

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ എസിപി ഡ്യൂട്ടിക്കിടെ വാഹനമിടിച്ച് മരിച്ചു. ട്രാഫിക് യൂണിറ്റിലെ എസിപി സാങ്കേത് കൗശിക്ക് ആണ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. രജോക്രി ഫ്‌ലൈ ഓവറിന് സമീപം ട്രാഫിക് നിയന്ത്രിക്കുമ്പോഴാണ് 58കാരനായ സാങ്കേതിനെ വാഹനമിടിച്ചത്. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. മിനി ട്രക്ക് ആണ് ഇടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാജസ്ഥാന്‍ സ്വദേശിയാണ് സാങ്കേത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Stories

Anweshanam
www.anweshanam.com