സിംഘുവില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി പൊലീസ്; മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

തുടര്‍ച്ചയായി മൂന്ന് ദിവസവും സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സിംഘുവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
സിംഘുവില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി പൊലീസ്; മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല

സിംഘു: സിംഘുവില്‍ നിയന്ത്രണം കടുപ്പിച്ച് ഡല്‍ഹി പൊലീസ്. ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിഛേദിച്ചതിന് പിന്നാലെ മാധ്യമങ്ങള്‍ക്കടക്കം പ്രവേശനം നിഷേധിച്ച് സമരവേദിക്ക് ചുറ്റും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

തുടര്‍ച്ചയായി മൂന്ന് ദിവസവും സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് സിംഘുവില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. സമരസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ കൊണ്ട് പൊലീസ് ഗതാഗതം അടച്ചു. അതേസമയം, ജയിലിന് സമാനമായ നിയന്ത്രണങ്ങളാണ് പൊലീസ് നടപ്പാക്കുന്നതെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com