ഐഎസ് ഭീകരന്‍ അറസ്റ്റിലായ സംഭവം: യുപിയില്‍ ഒരാള്‍ കൂടി പിടിയില്‍

ബാദ്യ ബൈസാഹിയില്‍ നിന്നാണ് ഇയാളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഐഎസ് ഭീകരന്‍ അറസ്റ്റിലായ സംഭവം: യുപിയില്‍ ഒരാള്‍ കൂടി പിടിയില്‍

ബല്‍റാംപൂര്‍: ഡല്‍ഹി പ്രത്യേക പൊലീസ് സംഘത്തിന്‍റെ പിടിയിലായ ഐഎസ് ഭീകരന്‍ അബു യൂസുഫുമായി ബന്ധമുള്ളയാള്‍ അറസ്റ്റില്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അബു യൂസുഫ് ബന്ധപ്പെട്ടവരെ സംബന്ധിച്ച അന്വേഷണത്തിലാണ് ഇയാളുടെ സ്വദേശമായ ഉത്തര്‍പ്രദേശിലെ ബാദ്യ ബൈസാഹിയില്‍ നിന്ന് ഒരാള്‍ കൂടി അറസ്റ്റിലായത്- എഎന്‍ഐ റിപ്പോര്‍ട്ട്.

അബു യൂസുഫിനൊപ്പം ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സിറിയയില്‍ കൊല്ലപ്പെട്ട ഐഎസ് കമാന്‍റര്‍ യൂസുഫ് അല്‍ഹിന്ദി അടക്കം പലരുമായി അബു യൂസുഫിന് അടുത്ത ബന്ധമുണ്ടായിരുന്നതായി സ്പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുശ്വാഹ വ്യക്തമാക്കുന്നു.

ഐഎസിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്ത് രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താനായിരുന്നു അബു യൂസുഫ് പദ്ധതിയിട്ടിരുന്നതെന്നും പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മാരകമായ സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയാണ് അബു യൂസുഫ് കഴിഞ്ഞ ദിവസം റിഡ്ജ് റോഡില്‍ നിന്ന് അറസ്റ്റിലായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com