ഗ്രേറ്റ തന്‍ബര്‍ഗിനെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും

കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു
ഗ്രേറ്റ തന്‍ബര്‍ഗിനെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും

ന്യൂഡൽഹി: പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രേറ്റ തന്‍ബര്‍ഗിനെതിരെ ഡൽഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. കാര്‍ഷിക സമരത്തില്‍ നടത്തിയ ട്വീറ്റിലാണ് നടപടി. വിദ്വേഷം പ്രചരണം, ഗൂഢാലോചന എന്നിവ ചൂണ്ടിക്കാട്ടി കേസെടുക്കുമെന്നാണ് വിവരം. കര്‍ഷക സമരത്തെ എങ്ങനെയൊക്കെ പിന്തുണക്കാം എന്ന് വിശദമാക്കി ഗ്രേറ്റ ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ എംബസികള്‍ക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ അടക്കമുള്ളവയ്ക്ക് ആഹ്വാനം നല്‍കുന്ന ഉള്ളടക്കം സന്ദേശത്തില്‍ ഗ്രേറ്റ പങ്കുവച്ചിരുന്നു. ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന വെളിപ്പെടുന്നതായി കണക്കാക്കുന്ന കര്‍ഷക സമരത്തിന്‍റെ ലഘുലേഖയും ഗ്രേറ്റ തുന്‍ബെര്‍ഗ് പങ്കുവച്ചിരുന്നു. ഈ ട്വീറ്റ് പിന്നീട് ഗ്രേറ്റ ഡിലീറ്റ് ചെയ്തു.

എന്തുകൊണ്ടാണ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് വിശദമാക്കി ചെയ്ത ട്വീറ്റിലായിരുന്നു ഇന്ത്യയ്ക്കെതിരായ ഗൂഡാലോചന അടങ്ങിയ ലഘുലേഖ ഉണ്ടായിരുന്നത്. സമരത്തിനായി ആഗോള തലത്തില്‍ സംയോജിപ്പിച്ച നടപടികള്‍ ജനുവരി 26 ന് മുന്‍പ് ആരംഭിച്ചതായാണ് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നത്.

ആറ് പേജുള്ള ഗൂഗിള്‍ ഡോക്യുമെന്‍റില്‍ ഒന്നുകില്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന സമരം കണ്ടെത്താനോ അല്ലാത്ത പക്ഷം അത്തരത്തിലൊന്ന് സംഘടിപ്പിക്കാനോ ആവശ്യപ്പെടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com