ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി കോ​വി​ഡ് മു​ക്ത​നായി; ഇന്ന് ആശുപത്രി വിടും

ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി കോ​വി​ഡ് മു​ക്ത​നായി; ഇന്ന് ആശുപത്രി വിടും

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ര്‍ ജ​യ്ന്‍ കോ​വി​ഡ് മു​ക്ത​നാ​യി. പരിശോധന ഫലം നെഗറ്റീവ് ആയതോട ജെയിൻ ഇന്ന് ആശുപത്രി വിടും.

കോ​വി​ഡി​നൊ​പ്പം ന്യൂ​മോ​ണി​യ​യും ശ്വാ​സ​ത​ട​സ​വും രൂ​ക്ഷ​മാ​യ​തോ​ടെ മ​ന്ത്രി​ക്കു പ്ലാ​സ്മ തെ​റാ​പ്പി ന​ട​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ല​ഭി​ച്ച പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.

ഈ ​മാ​സം പ​തി​നേ​ഴി​നാ​ണു സ​ത്യേ​ന്ദ​ര്‍ ജ​യ്നി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്നു രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ര്‍ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്.

കോവിഡ് ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീട് വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം പോസിറ്റീവാകുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com