ഡ​ല്‍​ഹി​യി​ല്‍ ഇ​ള​വു​ക​ള്‍ വേ​ണ്ടെ​ന്ന് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍; സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി

കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി
ഡ​ല്‍​ഹി​യി​ല്‍ ഇ​ള​വു​ക​ള്‍ വേ​ണ്ടെ​ന്ന് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍; സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി

ന്യൂ​ഡ​ല്‍​ഹി: അ​ണ്‍​ലോ​ക്ക് മൂ​ന്നി​ന്‍റെ ഭാ​ഗ​മാ​യി വ​രു​ത്തി​യ ഇ​ള​വു​ക​ള്‍ വി​ല​ക്കി ഡ​ല്‍​ഹി ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ അ​നി​ല്‍ ബെ​യ്ജാ​ല്‍. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ സം​സ്ഥാ​ന​ത്ത് വ​രു​ത്തി​യ ര​ണ്ട് ഇ​ള​വു​ക​ളാ​ണ് ല​ഫ്.​ഗ​വ​ര്‍​ണ​ര്‍ നി​ര​സി​ച്ച​ത്. കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ നടപടി.

അ​ണ്‍​ലോ​ക്ക് മൂ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളും പ്ര​തി​വാ​ര ച​ന്ത​ക​ളും തു​റ​ക്കാ​നാ​യി​രു​ന്നു കേ​ജ​രി​വാ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഡ​ല്‍​ഹി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ ല​ഫ്. ഗ​വ​ര്‍​ണ​ര്‍, സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്നും അ​നി​ല്‍ ബെ​യ്ജാ​ല്‍ വി​ശ​ദീ​ക​രി​ച്ചു. ഏഴ് ദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനം നടപ്പിലാക്കാനായിരുന്നു നിര്‍ദ്ദേശം.

അണ്‍ലോക്ക് നടപടികളുടെ ഭാഗമായി രാത്രി കര്‍ഫ്യൂ അവസാനിപ്പിക്കാനും കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അണ്‍ലോക്ക് മൂന്നാം ഘട്ടത്തിലേക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇക്കഴിഞ്ഞ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കോവിഡ് കണ്ടെയ്ന്‍മെന്‍്‌റ് സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതായിരുന്നു മൂന്നാംഘട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. എന്നാല്‍ സ്‌കൂളുകളും കോളജുകളും മെട്രോ സര്‍വീസുകളും സിനിമാ ശാലകളും അടഞ്ഞുകിടക്കും.

ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് പു​തി​യ 1,195 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1.35 ല​ക്ഷ​മാ​യി. കോ​വി​ഡ് ബാ​ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,963 ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com