റെംഡെസിവര്‍ മരുന്നിന്റെ വിതരണം; മരുന്ന് നിർമാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡൽഹി ഹൈക്കോടതി

ചുരുക്കാൻ ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികൾക്ക് മാത്രമേ ആഭ്യന്തര വിപണിയിൽ മരുന്ന് വിൽക്കാൻ നിലവിൽ അനുവാദമുള്ളുവെന്ന് ഹർജിയിൽ പറയുന്നു.
റെംഡെസിവര്‍ മരുന്നിന്റെ  വിതരണം; മരുന്ന് നിർമാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: കോവിഡ് രോഗികളിൽ ഉപയോഗിക്കുന്ന റെംഡെസിവര്‍ മരുന്നിന്റെ വിതരണത്തെക്കുറിച്ച് മരുന്ന് നിർമാതാക്കളോടും കേന്ദ്രത്തോടും മറുപടി തേടി ഡൽഹി ഹൈക്കോടതി.

റെംഡെസിവര്‍ വിപണിയിൽ ഇറക്കാൻ അനുവദിക്കണമെന്ന ഹർജിയിലാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോടും സർക്കാരിനോടും കോടതി മറുപടി തേടിയത്.

ചുരുക്കാൻ ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികൾക്ക് മാത്രമേ ആഭ്യന്തര വിപണിയിൽ മരുന്ന് വിൽക്കാൻ നിലവിൽ അനുവാദമുള്ളുവെന്ന് ഹർജിയിൽ പറയുന്നു.

രാജ്യത്ത് 25 കമ്പനികൾ റെംഡെസിവര്‍ മരുന്ന് നിർമിക്കുന്നുവെങ്കിലും 8 കമ്പനികൾക്ക് മാത്രമേ അത് ആഭ്യന്തര വിപണിയിൽ വിൽക്കാൻ അനുവാദമുള്ളൂ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com