കോ​വി​ഡ് ബാ​ധി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​ശു​പ​ത്രി​യി​ല്‍

പ​രി​ശോ​ധ​ന​ക്കായി ലോ​ക്നാ​യ​ക് ജ​യ​പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ലാണ് പ്ര​വേ​ശി​പ്പി​ച്ചത്
കോ​വി​ഡ് ബാ​ധി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ ആ​ശു​പ​ത്രി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ശ​ക്ത​മാ​യ പ​നി ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ​രി​ശോ​ധ​ന​ക്കായി ലോ​ക്നാ​യ​ക് ജ​യ​പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ലാണ് പ്ര​വേ​ശി​പ്പി​ച്ചത്.

ക​ഴി​ഞ്ഞ 14നാ​ണ് സി​സോ​ദി​യ​ക്ക് കോ​വി​ഡ് സ്ഥിരീകരി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കുകയായിരുന്നു.

കെജ്​രി​വാ​ള്‍ മ​ന്ത്രി​സ​ഭ​യി​ല്‍ കോ​വി​ഡ് ബാ​ധി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ മ​ന്ത്രി​യാ​ണ് സി​സോ​ദി​യ.

Related Stories

Anweshanam
www.anweshanam.com