ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ്
India

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ്

കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ തന്നെയാണ് ട്വിറ്ററിലൂട അറിയിച്ചത്

News Desk

News Desk

ന്യൂഡല്‍ഹി : ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം സിസോദിയ തന്നെയാണ് ട്വിറ്ററിലൂട അറിയിച്ചത്.

തനിക്ക് ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തില്‍ തുടരുകയാണ്. ഇപ്പോള്‍ തനിക്ക് പനിയോ മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടോ ഇല്ല, ഉടന്‍ സുഖം പ്രാപിക്കുമെന്നാണ് കരുതുന്നത്. നിങ്ങളുടെ അനുഗ്രഹങ്ങളോടെ വൈകാതെ ജോലിയില്‍ തിരിച്ചെത്താനാവുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Anweshanam
www.anweshanam.com