ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷം; ഇന്ന് ആയിരത്തില്‍ അധികം രോഗികള്‍

ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിമുപ്പത്തിയാറായിരം കടന്നു
ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷം; ഇന്ന് ആയിരത്തില്‍ അധികം രോഗികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായികൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ ഇന്ന് 1118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിമുപ്പത്തിയാറായിരം കടന്നു.

26 പേരാണ് ഇന്ന് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,963 ആയി. 1,22,131 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. ഡല്‍ഹിയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ ശതമാനം 89.33 ആയി.

അതേസമയം, രാജ്യത്തെ മുഴുവന്‍ കൊവിഡ് കേസുകളുടെ എണ്ണം 16,38,871 ആയി. ഒരു ദിവസം രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. 55,079 പേര്‍ക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് രോഗം ബാധിച്ചത്. 779 പേര്‍ മരണപ്പെടുകയും ചെയ്തു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com