ഗൂഗിളിനും ഫേസ്ബുക്കിനുമെതിരെ ഡല്‍ഹികോടതി

മുതിര്‍ന്ന സിവില്‍ ജഡ്ജ് വിക്രാന്ത് വയ്ഡാണാണ് മോദി കെയറിന് ആശ്വാസ വിധി പുറപ്പെടുവിച്ചത്.
ഗൂഗിളിനും ഫേസ്ബുക്കിനുമെതിരെ ഡല്‍ഹികോടതി

ന്യൂഡല്‍ഹി: ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനം മോദി കെയര്‍ ലിമിറ്റഡിനെതിരെയുള്ള അപകീര്‍ത്തിപരമായ വീഡിയോ പോസ്റ്റ് പിന്‍വലിക്കണമെന്ന് ഗൂഗിള്‍ - ഫേസ്ബുക്ക് മാനേജ്‌മെന്റുകളോട് ഡല്‍ഹിയിലെ കോടതി ഉത്തരവ്. മുതിര്‍ന്ന സിവില്‍ ജഡ്ജ് വിക്രാന്ത് വയ്ഡാണാണ് മോദി കെയറിന് ആശ്വാസ വിധി പുറപ്പെടുവിച്ചത് - എഎന്‍ ഐ റിപ്പോര്‍ട്ട്.

സത്യപാല്‍ സിങ് എന്ന വ്യക്തി തന്റെ 'സത്യ ഹുന്‍കര്‍' എന്ന യൂട്യൂബ് ചാനലിലൂടെ മോദി കെയറിനെതിരെ സത്യവിരുദ്ധവും അപകീര്‍ത്തിപരവുമായ വീഡിയോ പ്രചരിപ്പിക്കുന്നുവെന്നതാണ് കേസ്സിനാധാരം.

കേസ് തുടര്‍വാദത്തിനായ് നവംബര്‍ ഏഴിലേക്ക് മാറ്റിവച്ചു. അതുവരെ കേസിനാധാരമായ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുരുതെന്ന് ഗുഗിള്‍, ഫേസ് ബുക്ക് മാനേജ്‌മെന്റുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com