ഡല്‍ഹിയില്‍ നിയന്ത്രണങ്ങൾ കർശനമാക്കുന്നു; കണ്ടെയ്​​ന്‍മെന്‍റ്​ സോണുകളുടെ എണ്ണം ഉയര്‍ത്തി

417 കണ്ടെയ്​ന്‍മെന്‍റ്​ സോണുകളാണ്​ സംസ്​ഥാനത്തുള്ളത്​. കണ്ടെയ്​ന്‍മെന്‍റ്​ സോണിലെ 2.45 ലക്ഷം പേരെ നിരീക്ഷണത്തിലാക്കി
ഡല്‍ഹിയില്‍ നിയന്ത്രണങ്ങൾ കർശനമാക്കുന്നു; കണ്ടെയ്​​ന്‍മെന്‍റ്​ സോണുകളുടെ എണ്ണം ഉയര്‍ത്തി

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപനം കൂടുന്ന രാജ്യതലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഡല്‍ഹിയില്‍ കണ്ടെയ്​​ന്‍മെന്‍റ്​ സോണുകളുടെ എണ്ണം വീണ്ടും ഉയര്‍ത്തി. 417 കണ്ടെയ്​ന്‍മെന്‍റ്​ സോണുകളാണ്​ സംസ്​ഥാനത്തുള്ളത്​. കണ്ടെയ്​ന്‍മെന്‍റ്​ സോണിലെ 2.45 ലക്ഷം പേരെ നിരീക്ഷണത്തിലാക്കി.

വീടുകള്‍ കയറി പട്ടിക തയാറാക്കും. ജൂലൈ ആറോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ്​ നിര്‍ദേശം. 2011 ലെ കണക്കുപ്രകാരം സംസ്​ഥാനത്ത്​ 34.35 ലക്ഷം വീടുകളാണുള്ളത്​. ഇതില്‍ 33.56 ലക്ഷം നഗര പ്രദേശങ്ങളിലും 79,574 എണ്ണം ഗ്രാമപ്രദേശങ്ങളിലുമാണ്​.

രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള മൂന്നാ​മത്തെ സംസ്​ഥാനം ഡല്‍ഹിയാണ്​. ഡല്‍ഹിയില്‍ പുതിയതായി 2,948 പേര്‍ക്കാണ് ഇന്നലെ രോ​ഗം സ്ഥിരീകരിച്ചത്. 66 പേര്‍ മരിച്ചു. ഇതോടെ രോ​ഗികളുടെ എണ്ണം 80,188 ആയി. ഇതില്‍ 28,329 പേരാണ് ചികിത്സയിലുള്ളത്. 2,558 പേര്‍ ഇതുവരെ മരിച്ചു

Related Stories

Anweshanam
www.anweshanam.com