ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്തയ്ക്ക് കോവിഡ്
India

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്തയ്ക്ക് കോവിഡ്

രോഗ ബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

News Desk

News Desk

ന്യൂഡല്‍ഹി: ഡല്‍ഹി ബി ജെ പി അധ്യക്ഷന്‍ ആദേശ് ഗുപ്തക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആദേശ് ഗുപ്തയ്ക്ക് കൊറോണ പോസ്റ്റീവായത്. രോഗ ബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചെറിയ പനി ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കോവിഡ് പരിശോധന നടത്തിയെന്നും, എന്നാല്‍ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നും സുഖമില്ലാതെ വന്നതോടെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയമായി. എന്നാല്‍ ഫലം ഇപ്പോള്‍ പോസിറ്റീവായാണ് വന്നിരിക്കുന്നത്- അദേഹം ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

അദേഹത്തിന്റെ മാതാപിതാക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബിജെപി അധ്യക്ഷന് കോവിഡ് സ്ഥിരീകരിച്ചതോടെ ബിജെപി ഓഫീസ് അടച്ചു.

അതേസമയം ആദേഷ് ഗുപ്ത മൂന്നാമത്തെ കോവിഡ് പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയതെന്ന് ഡല്‍ഹി ബിജെപി മീഡിയ സെല്‍ ഹെഡ് പ്രതികരിച്ചു. ആര്‍ടി-പിസിആര്‍ ടെസ്റ്റ് ഉള്‍പ്പെടെ നടത്തിയ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നെഗറ്റീവ് ആയിരുന്നുവന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം ആന്റിജന്‍ ടെസ്റ്റ് ആണ് നടത്തിയത്, തുടര്‍ന്ന് ആര്‍ടി-പിസിആര്‍ ടെസ്റ്റും, രണ്ടിലും നെഗറ്റീവായിരുന്നു ഫലം. അദേഹം പറഞ്ഞു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പനിയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മനീഷ് സിസോദിയക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗ ബാധ പോസിറ്റീവായ സാഹചര്യത്തില്‍ അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.

Anweshanam
www.anweshanam.com