ക​പി​ല്‍ മി​ശ്ര​യ്ക്കെ​തി​രാ​യ മാ​ന ന​ഷ്ട​ക്കേ​സ് പി​ന്‍​വ​ലി​ച്ചു

കെജ്​രിവാൾ സ​ത്യേ​ന്ദ്ര ജെ​യ്‌​നി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​യി​രു​ന്നു ക​പി​ല്‍ മി​ശ്ര​യു​ടെ ആ​രോ​പ​ണം
ക​പി​ല്‍ മി​ശ്ര​യ്ക്കെ​തി​രാ​യ           
 മാ​ന ന​ഷ്ട​ക്കേ​സ് പി​ന്‍​വ​ലി​ച്ചു

ബി​ജെ​പി നേ​താ​വ് ക​പി​ല്‍ മി​ശ്ര​യ്ക്കെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജെ​യ്ന്‍ പി​ന്‍​വ​ലി​ച്ചു. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്​രി​വാ​ളി​നും ത​നി​ക്കു​മെ​തി​രാ​യി ക​പി​ല്‍ മി​ശ്ര ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ 2017 ല്‍ ​ആ​ണ് സ​ത്യേ​ന്ദ്ര ജെ​യ്ന്‍ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്‍​കി​യ​ത്.

അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ മ​ജി​സ്‌​ട്രേ​റ്റ് വി​ശാ​ല്‍ പ​ഹു​ജ മു​ന്‍​പാ​കെ​യാ​ണ് ക​പി​ല്‍ മി​ശ്ര മാ​പ്പ് അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ഇ​തോ​ടെ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് സ​ത്യേ​ന്ദ്ര ജെ​യ്ന്‍ അ​റി​യി​ച്ചു.

കെജ്​രിവാൾ സ​ത്യേ​ന്ദ്ര ജെ​യ്‌​നി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​യി​രു​ന്നു ക​പി​ല്‍ മി​ശ്ര​യു​ടെ ആ​രോ​പ​ണം. ആം ​ആ​ദ്മി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ ശേ​ഷ​മാ​ണ് ക​പി​ല്‍ മി​ശ്ര കേ​ജ​രി​വാ​ളി​നും സ​ത്യേ​ന്ദ്ര ജെ​യ്‌​നി​നു​മെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Related Stories

Anweshanam
www.anweshanam.com