കൊവാക്‌സിന്‍ നിര്‍മിക്കാന്‍ ഭാരത് ബയോടെക്കിന് ലൈസന്‍സ് നല്‍കി ഡി.സി.ജി.ഐ

കൊവാക്‌സിന്‍ നിര്‍മിക്കാന്‍ ഭാരത് ബയോടെക്കിന് ലൈസന്‍സ് നല്‍കി ഡി.സി.ജി.ഐ

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ നിര്‍മിക്കാന്‍ ഭാരത് ബയോടെക്കിന് ഡിസിജിഐ അനുമതി നല്‍കി. ഇതിനായി ലെെസന്‍സ് നല്‍കിയതിന് പിന്നാലെ പരീക്ഷണ ഘട്ടങ്ങളിലെ പുതിയ വിവരങ്ങള്‍ സമര്‍പ്പിക്കാനും ഡി സി ജി ഐ നിര്‍ദ്ദേശിച്ചു.

അതേസമയം രണ്ട് വാക്‌സിനുകളും 110 ശതമാനം സുരക്ഷിതമാണെന്നും ഒരുതരത്തിലുമുള്ള ആശങ്കയ്ക്ക് ഇടയില്ലെന്നും ഡി സി ജി ഐ വ്യക്കതാക്കി.

രാ​ജ്യ​ത്ത് ഇ​ന്ന് ര​ണ്ടു കോ​വി​ഡ് വാ​ക്സി​നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​നു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള​ര്‍ ജ​ന​റ​ല്‍ (ഡി​സി​ജി​ഐ) അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ല്‍​ഡി​നു പു​റ​മേ ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​നു​മാ​ണ് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ചു​മാ​യും നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യു​മാ​യും ചേ​ര്‍​ന്നാ​ണു ഭാ​ര​ത് ബ​യോ​ടെ​ക് കോ​വാ​ക്സി​ന്‍ നി​ര്‍​മി​ച്ച​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com