ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി​യും ക​രിം​ലാ​ല​യു​ടെ ബ​ന്ധു​വു​മാ​യ ചി​ങ്കു പ​ഠാ​ന്‍ പിടിയിൽ

ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി​യും ക​രിം​ലാ​ല​യു​ടെ ബ​ന്ധു​വു​മാ​യ ചി​ങ്കു പ​ഠാ​ന്‍ പിടിയിൽ

മും​ബൈ: അ​ധോ​ലോ​ക നാ​യ​ക​ന്‍ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി​യും ഗു​ണ്ടാ​ത്ത​ല​വ​ന്‍ ക​രിം​ലാ​ല​യു​ടെ ബ​ന്ധു​വു​മാ​യ ചി​ങ്കു പ​ഠാ​ന്‍ എ​ന്ന പ​ര്‍​വേ​സ് ഖാ​ൻ (40) പിടിയിൽ. മ​ഹാ​രാ​ഷ്‌​ട്ര തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് ആണ് ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ ഇയാളെ പിടികൂടിയത്. ഘ​ന്‍​സോ​ളി​യി​ലെ വ​സ​തി​യി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ദ​ക്ഷി​ണ മും​ബൈ​യി​ലെ ഡോം​ഗ്രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നാ​ര്‍​കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ര​ണ്ടു കോ​ടി രൂ​പ​യു​ടെ ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത ക​റ​ന്‍​സി​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നും കൈ​ത്തോ​ക്കു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ ല​ഹ​രി​മ​രു​ന്നു കേ​സി​ല്‍ പി​ടി​യി​ലാ​യ സൊ​ഹൈ​ല്‍ സ​യ്യ​ദ്(34), സി​ഷാ​ന്‍(32) എ​ന്നി​വ​രി​ല്‍​നി​ന്നാ​ണ് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന് പ​ഠാ​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com