നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു
India

നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു.

By News Desk

Published on :

മുംബൈ: ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജൂണ്‍ 20ന് സരോജ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൂന്നുവട്ടം ദേശീയ പുരസ്‌കാരം ലഭിച്ച സരോജ് രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. ബി. സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ്ഖാന്‍, ഹിനഖാന്‍, സുകന്യഖാന്‍ എന്നിവരാണ് മക്കള്‍.

(ചിത്രം: ദി ഇന്ത്യന്‍ എക്‌സ്പ്രസ്)

Anweshanam
www.anweshanam.com