സൈബരാബാദില്‍ ഷീ ടീം സജീവം

2014 ഒക്ടോബര്‍ 24 നാണ് തെലുങ്കാനയില്‍ സ്ത്രീ സുരക്ഷ പരിപാലനത്തിനായ് ഷീ ടീമിന് തുടക്കം കുറിച്ചത്.
സൈബരാബാദില്‍ ഷീ ടീം സജീവം

ന്യൂഡെല്‍ഹി: സൈബരാബാദ് ഷീ ടീം മുന്നില്‍ പരാതികേളറുന്നു. സെപ്തംബറില്‍ മാത്രം ലഭിച്ചത് 161 പരാതികള്‍ - എഎന്‍ഐ റിപ്പോര്‍ട്ട്. 2014 ഒക്ടോബര്‍ 24 നാണ് തെലുങ്കാനയില്‍ സ്ത്രീ സുരക്ഷ പരിപാലനത്തിനായ് ഷീ ടീമിന് തുടക്കം കുറിച്ചത്. സൈബരാബാദില്‍ 10 ഷീ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വാട്ട്‌സപ്പലിലൂടെയും ഇ-മെയിലൂടെയും നേരിട്ടും പരാതികള്‍ ലഭിക്കുന്നു. പരാതികളുടെ നിജസ്ഥിതി അന്വേഷിച്ച് ഉചിതമായ സമയബന്ധിത നടപടികള്‍ സ്വീകരിക്കുന്നു. റജിസ്ട്രര്‍ ചെയ്യപ്പെട്ട 41 കേസുകളില്‍ 27 ക്രിമനല്‍ കേസുകള്‍. 14 നിസ്സാര കേസുകള്‍.

ബസ് സ്റ്റോപ്പുകള്‍, ഷോപ്പിങ് മാളുകള്‍, റെയില്‍വേ സ്‌േേറ്റഷനുകള്‍, ട്യുട്ടോറിയല്‍ കോളേജുകള്‍ തുടങ്ങിയിടങ്ങളില്‍ ഷീ ടീമിന്റെ സജീവ സാന്നിദ്ധ്യമുണ്ടെന്ന് പൊലിസ് പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുo വേണ്ടി കൗണ്‍സിലിങ്ങ് കേന്ദ്രങ്ങളുമുണ്ട് ഷീ ടീമിന്.

Related Stories

Anweshanam
www.anweshanam.com