
പാറ്റ്ന: സിപിഐയുടെ ബീഹാര്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയും ആയ സത്യനാരായണ്‍ സിങ് (77)കോവിഡ് ബാധിച്ച് മരിച്ചു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ് ബാധയെ തുടര്‍ന്ന് ബിഹാറില്‍ മരിക്കുന്ന നാലാമത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവാണ് സത്യനാരായണ്‍ സിങ്ങ്. ജൂലൈ 30നാണ് ഇദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി 9.30 നായിരുന്നു അന്ത്യം.
നേരത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാടലീപുത്രയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് എയിംസിലേക്ക് മാറ്റുകയായിരുന്നു.