'കോ വിന്‍'; വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

വാ​ക്‌​സി​ന്‍ ഡോ​സേ​ജി​ന്‍റെ സ​മ​യ​ക്ര​മ​വും ഇ​തി​ല്‍ ല​ഭ്യ​മാ​കും
'കോ വിന്‍'; വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന് മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. 'കോ​ വി​ന്‍' എ​ന്ന പേ​രിലുള്ള ആ​പ്ലി​ക്കേ​ഷ​നാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​തെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

വാ​ക്‌​സി​ന്‍ ഡോ​സേ​ജി​ന്‍റെ സ​മ​യ​ക്ര​മ​വും ഇ​തി​ല്‍ ല​ഭ്യ​മാ​കും. കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും കൂ​ടാ​തെ ഐ​സി​എം​ആ​ര്‍, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​വ​ര​ങ്ങ​ളാ​ണ് ആ​പ്ലി​ക്കേ​ഷ​നി​ല്‍ ല​ഭ്യ​മാ​കു​ക.

വാക്‌സിന്‍ നല്‍കുന്ന ആള്‍, വാക്‌സിന്‍ നല്‍കുന്നതിന്റെ സമയക്രമം, ലൊക്കേഷന്‍ എന്നിവ ആപ്ലിക്കേഷനിലൂടെ അറിയാം. ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന ഇമ്യൂണൈസേഷന്‍ സര്‍ട്ടിഫിക്കറ്റും ആപ്ലിക്കേഷനില്‍ ലഭ്യമാകും. രാജ്യത്തെമ്പാടുമുള്ള 28,000 വാക്‌സിന്‍ സ്റ്റോറേജ് സെന്ററുകളിലെ വാക്‌സിന്‍ സ്റ്റോക്കിനെ കുറിച്ചും ആപ്ലിക്കേഷനില്‍ വിവരങ്ങളുണ്ടാകും.

രണ്ട് ഡോസുകളും ഗുണഭോക്താവിന് നല്‍കി കഴിഞ്ഞാല്‍, അവര്‍ക്ക് രോഗപ്രതിരോധ സര്‍ട്ടിഫിക്കറ്റ് ആപ്പ് വഴി ലഭിക്കും. ഇത് ഡിജിലോക്കറില്‍ സൂക്ഷിക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ നല്‍കുകയും ചെയ്യും.

Related Stories

Anweshanam
www.anweshanam.com