അൺലോക്ക് 2:  സ്‌കൂളും സിനിമാശാലയും ജിംനേഷ്യവുമെല്ലാം അടഞ്ഞ് കിടക്കും
India

അൺലോക്ക് 2: സ്‌കൂളും സിനിമാശാലയും ജിംനേഷ്യവുമെല്ലാം അടഞ്ഞ് കിടക്കും

ലോക്ക് ഡൗൺ ഇളവ് രണ്ടാംഘട്ടത്തിലെ മാർഗ നിർദേശങ്ങൾ പുറത്തിറക്കി

M Salavudheen

ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ കൂടുതൽ ഇളവുകൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ലോക്ക് ഡൗൺ ഇളവ് രണ്ടാംഘട്ടത്തിലെ മാർഗനിർദേശങ്ങളാണ് കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. കണ്ടയിൻമെന്‍റ് സോണുകൾ ഒഴികെ ഉള്ളിടത്ത് ജൂലൈ ഒന്ന് മുതൽ ഇളവുകൾ നിലവിൽ വരും.

രണ്ടാം ഘട്ട ഇളവുകളിലെ പ്രധാന നിർദേശങ്ങൾ ഇനി പറയുന്നതാണ്

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ അടഞ്ഞ് തന്നെ കിടക്കും.

മെട്രോറെയിൽ, സിനിമാശാല, ജിംനേഷ്യം, ബാർ, നീന്തൽക്കുളം, ഓഡിറ്റോറിയങ്ങൾ, പാർക്കുകൾ എന്നിവ അടഞ്ഞുകിടക്കും.

സൗകര്യമുള്ള കടകളിൽ അഞ്ചിലേറെ പേർക്ക് പ്രവേശിക്കാം.

രാത്രികാല കർഫ്യൂ 10 മുതൽ പുലർച്ചെ അഞ്ചുവരെയാക്കി.

വിവാഹം, രാഷ്ട്രീയ പരിപാടികൾ, സ്‌പോർട്സ്, ഉൾപ്പെടെയുള്ള എല്ലാ കൂട്ടായ്മകൾക്കുള്ള വിലക്ക് തുടരും.

രാജ്യാന്തര വിമാനസർവിസുകൾ രണ്ടാംഘട്ടത്തിൽ പുനരാരംഭിക്കില്ല.

ആഭ്യന്തര വിമാന സർവിസുകളും ട്രെയിനുകളും വർധിപ്പിക്കും.

കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടംഘട്ടമായി ദീർഘിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ടു മാസത്തിന് ശേഷം ഇളവ് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ ആദ്യഘട്ടം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Anweshanam
www.anweshanam.com