കോവിഡ് വ്യാപിക്കുന്നു: ലോക്ക് ഡൗൺ നീട്ടി വിവിധ സംസ്ഥാനങ്ങൾ

ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്
കോവിഡ് വ്യാപിക്കുന്നു: ലോക്ക് ഡൗൺ നീട്ടി വിവിധ സംസ്ഥാനങ്ങൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗമുയരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടാനൊരുങ്ങി വിവിധ സംസ്ഥാനങ്ങൾ. നാഗാലാൻഡിൽ ഈമാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. മേഘാലയയിൽ ഈമാസം 13, 14 തിയതികളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ബെംഗളൂരുവിൽ ഈമാസം 14 മുതൽ 23 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ ജൂലൈ 20 വരെ ലോക്ക്ഡൗൺ നീട്ടി.

ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ എണ്ണായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com