രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 14,821 രോഗികൾ
India

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 14,821 രോഗികൾ

4,25,282 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13699 ആയി.

By News Desk

Published on :

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച്‌ കോവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഈ സമയത്ത് 445 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 4,25,282 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 13699 ആയി.

രോഗബാധിതരായി 1,74,387 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉളളത്. 2,37,195 പേര്‍ രോ​ഗമുക്തി നേടി ആശുപത്രി വിട്ടതായും കണക്കുകൾ പറയുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 3870 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.മരിച്ചത് 101 പേര്‍. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,32, 075 ആയി. മരണസംഖ്യ 6170 ആയി.ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടത് 1,591 പേരാണ്. രോഗമുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 65,744 ആയി. 60,147 സജീവകേസുകളാണ് ഉള്ളത്.

ഡല്‍ഹിയില്‍ മൂവായിരം പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 59,746 ആയി. ഇന്നലെ കോവിഡ്19 മൂലം 63 പേര്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,175 ആയി. ഇതുവരെ 33,013 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ലോക രാഷ്ട്രങ്ങളിലെ രോഗബാധിതരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

Anweshanam
www.anweshanam.com