കോവിഡ് വൈറസ് നശീകരണ ഉപകരണം: മാനദണ്ഡങ്ങൾക്കായ് പൊതുതാല്പര്യ ഹർജി
India

കോവിഡ് വൈറസ് നശീകരണ ഉപകരണം: മാനദണ്ഡങ്ങൾക്കായ് പൊതുതാല്പര്യ ഹർജി

ഇത്തരം ഉപകരണങ്ങളുടെ ഉല്പാദനത്തിനും പരീക്ഷണങ്ങൾക്കും മാനദണ്ഡം രൂപീകരിയ്ക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്ക ണമെന്നാവശ്യപ്പെട്ടാണ് പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്.

News Desk

News Desk

ന്യൂഡൽഹി: കോവിഡ് വൈറസ് നശീകരണത്തിനുപകരിക്കുന്നുവെന്നവകാശപ്പെടുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ മാനദണ്ഡങ്ങൾ രൂപികരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യ ഹർജി നിവേദനമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈകോടതി - എഎൻഐ റിപ്പോർട്ട്.

ഇത്തരം ഉപകരണങ്ങളുടെ ഉല്പാദനത്തിനും പരീക്ഷണങ്ങൾക്കും മാനദണ്ഡം രൂപീകരിയ്ക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്ക ണമെന്നാവശ്യപ്പെട്ടാണ് പൊതു താല്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ അദ്ധ്യക്ഷനായ രണ്ടംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.

ഗ്രീൻ ഡ്രീം ഫൗണ്ടേഷൻ്റേതാണ് ഹർജി. ലോഗ് - 9 മെറ്റരീയൽസ് എന്ന സ്വകാര്യ കമ്പനിയുടെ അവകാശവാദം തങ്ങളുടെ കൊറോണ ഓവൻ എന്ന് ഉപകരണത്തിന് ഭക്ഷണം അണുവിമുക്തമാക്കാൻ ശേഷിയുണ്ടെന്നാണ്. സുരക്ഷാ കിറ്റ് അണുവിമുക്തമാക്കി പുനഃരുപയോഗിക്കുന്നതിനും ഇത് ഉപകരിക്കുമെന്നവകാശവാദം.. ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റുുകളേതുമില്ലാതെെയാണ് ഈ അവകാശവാദം.

Anweshanam
www.anweshanam.com