കോവിഡ് ബാധിതര്‍ 72 ലക്ഷം കടന്ന് ഇന്ത്യ

ആകെ കോവിഡ് ബാധിതരുടെ എണ്ണം 72.39 ലക്ഷമായി ഉയര്‍ന്നു.
കോവിഡ് ബാധിതര്‍ 72 ലക്ഷം കടന്ന് ഇന്ത്യ

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 72 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 72.39 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,632 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ 730 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.53 ശതമാനമായി. ആകെമരണസംഖ്യ 1,10,586.

നിലവിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 8.36 ലക്ഷമായി കുറഞ്ഞു. തുടര്‍ച്ചയായ ആറാം ദിവസമാണ് സജീവമായ കോവിഡ് കേസുകള്‍ 9 ലക്ഷത്തില്‍ താഴെയായി തുടരുന്നത്.

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരില്‍ അറുപതുവയസിന് താഴെയുളളവര്‍ നാല്‍പ്പത്തഞ്ചുശതമാനമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 26നും 44നും ഇടയില്‍ പ്രായമുളള പത്തുശതമാനംപേര്‍ മാത്രമാണ് മരിച്ചത്. എന്നാല്‍ 44-60വയസിനിടെയുളള 35 ശതമാനം പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതല്‍ മരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കവിഞ്ഞു. 8764 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com