കോവിഡ് വാക്‌സിന്‍: കൃത്യതയാര്‍ന്ന മാനദണ്ഡങ്ങള്‍ വേണമെന്ന് രാഹുല്‍ ഗാന്ധി

കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യക്കായിരിക്കുമെന്നു രാഹുല്‍ ഗാന്ധി.
കോവിഡ് വാക്‌സിന്‍: കൃത്യതയാര്‍ന്ന മാനദണ്ഡങ്ങള്‍ വേണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്നതില്‍ ആദ്യ രാജ്യങ്ങളിലൊന്ന് ഇന്ത്യക്കായിരിക്കുമെന്നു രാഹുല്‍ ഗാന്ധി. ഇക്കാര്യത്തില്‍ നിയതമായി നിര്‍വ്വചിക്കപ്പെട്ട തന്ത്രമാവവശ്യമാണെന്നും ഗാന്ധി - എഎന്‍ഐ റിപ്പോര്‍ട്ട്.

പ്രതിരോധ കുത്തിവയ്പ്പുമരുന്ന് സര്‍വ്വര്‍ക്കും പ്രാപ്യമാക്കപ്പെടുമെന്നത് ഉറപ്പു വരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണം - രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. രാജ്യത്ത് കോവിഡു കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ട്വിറ്റ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com