കോവിഡ്: പ്രതിരോധ വാക്‌സിന്‍ സമിതിയോഗം ആഗസ്ത് 12ന്
India

കോവിഡ്: പ്രതിരോധ വാക്‌സിന്‍ സമിതിയോഗം ആഗസ്ത് 12ന്

കോവിഡ് - 19 പ്രതിരോധ കുത്തിവെയ്പ്പ് മരുന്നു പ്രയോഗ വിദഗ്ധ സമിതി അവലോകന യോഗം ആഗസ്ത് 11ന്.

News Desk

News Desk

ന്യൂഡെല്‍ഹി: കോവിഡ് - 19 പ്രതിരോധ കുത്തിവെയ്പ്പ് മരുന്നു പ്രയോഗ വിദഗ്ധ സമിതി അവലോകന യോഗം ആഗസ്ത് 11ന്. നിതീ ആയോഗ് അംഗം ഡോ. വികെ പോള്‍ ചെയര്‍മാനായുള്ള വിദഗ്ധ സമിതി വാക്‌സിന്‍ സംഭരണവും പ്രയോഗവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രപരമായ നൈതിക വശങ്ങള്‍ വിലയിരുത്തും.

വാക്‌സിന്‍ പ്രയോഗത്തിനായുള്ള ഒരുക്കങ്ങളും ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു. - എഎന്‍ഐ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളും വാക്‌സിന്‍ ഉല്‍പാദകരുമായും വിദഗ്ധ സമിതി ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഉല്‍പാദിത മൂന്നു വാക്‌സിനുകള്‍ ഗവേഷണ വികസന ഘട്ടം പിന്നിടുകയാണ്. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടത്തിലാണീപ്പോഴെന്ന് ഇന്ത്യ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ പറയുന്നു. രാജ്യത്ത് കോവിഡ് രോഗികള്‍ 22 ലക്ഷം കടന്നു. 634945 സജീവം.1534734 ഭേദമായവര്‍. 44386 മരണം. 10 സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കുടുതല്‍. രാജ്യത്ത് രോഗികളുടെ 80 ശതമാനവും ഈ 10 സംസ്ഥാനങ്ങില്‍ നിന്നുള്ളവരാണ് - മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ പറഞ്ഞു.

Anweshanam
www.anweshanam.com