കോവിഡ്-19 വാക്സിൻ ആഗസ്ത് 15നകമെന്നത് ആസൂത്രിതം

കോവിഡ്-19 വാക്സിൻ ആഗസ്ത് 15നകമെന്നത് ആസൂത്രിതം

മുംബൈ: കോവിഡ് രോഗ പ്രതിരോധത്തിനായുള്ള വാക്സിൻ ആഗസ്ത് 15 നോടകം ലഭ്യമാക്കപ്പെടുമെന്ന ഐ‌സി‌എം‌ആർ നിലപാടിനെതിരെ കോൺഗ്രസ് സിനീയർ നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ.

15 നകം വാക്സിൻ ലഭ്യമാക്കപ്പെടുമെന്നത് ആസൂത്രിതമാണ്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം. അന്ന് രാഷ്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ പ്രധാനമന്ത്രിക്ക് വലിയൊരു പ്രഖ്യാപനം നടത്താനുള്ള അവസരം സൃഷ്ടിക്കുക. ഈ ലക്ഷ്യമാണ് വാക്സിനുമായ ബന്ധപ്പെട്ട ഐസിഎംആറിൻ്റെ നീക്കത്തിലെന്ന് ചവാൻ ആരോപിക്കുന്നുവെന്ന് ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിക്ക് മാത്രമായി വാക്‌സിൻ വികസിപ്പിക്കാനുള്ള തിരക്കിലാണ് ഐസിഎംആർ. രോഗത്തെ എത്രയും പെട്ടെന്ന് പിടിച്ചുകെട്ടുവാനുള്ള മരുന്ന് ലഭ്യമാക്കപ്പെടുന്നതിലല്ല ഐസിഎംആറിന് താല്പര്യം. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തത വരുത്തണമെന്ന് ചവാൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചവാൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com