കോവിഡ് വാക്സിന്‍: അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള അപേക്ഷകള്‍ ഇന്ന് പരിഗണിക്കും

ഡ്രഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളാണ് അപേക്ഷകള്‍ പരിശോധിക്കുക.
കോവിഡ് വാക്സിന്‍: അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള അപേക്ഷകള്‍ ഇന്ന് പരിഗണിക്കും

ന്യൂ ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഡ്രഗ് കണ്‍ട്രോള്‍ ജനറലിന് ലഭിച്ച അപേക്ഷകള്‍ ഇന്ന് പരിശോധിക്കും. ഡ്രഗ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളാണ് അപേക്ഷകള്‍ പരിശോധിക്കുക.

കോവാക്‌സിന്‍, കോവിഷീല്‍ഡ്, ഫൈസര്‍ എന്നിവയാണ് അടിയന്തര അനുമതി തേടിയ വാക്‌സിനുകള്‍. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അടിയന്തര വാക്‌സിന്‍ ഉപയോഗത്തിനായി ആദ്യം ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്്. ഇതിന് പിന്നാലെ തദ്ദേശീയ കോവിഡ് വാക്‌സിനായ ഭാരത് ബയോടെകിന്റെ കോവാക്‌സീനും അപേക്ഷ സമര്‍പ്പിച്ചു. ഐസിഎം.ആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്‌സീന്‍ വികസിപ്പിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com