തമിഴ്നാട്ടില്‍ കോവിഡ് ബാധിതര്‍ മൂന്നര ലക്ഷത്തിലേക്ക്

ഇ​ന്ന് സം​സ്ഥാ​ന​ത്ത് 5,709 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്
തമിഴ്നാട്ടില്‍ കോവിഡ് ബാധിതര്‍ മൂന്നര ലക്ഷത്തിലേക്ക്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ല്‍‌ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് സം​സ്ഥാ​ന​ത്ത് 5,709 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3,49,654 ആ​യി ഉ​യ​ര്‍​ന്നു.

121 മ​ര​ണ​ങ്ങ​ളും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മ​ര​ണ സം​ഖ്യ 6,007 ആ​യി. നി​ല​വി​ല്‍ 53,860 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ത​മി​ഴ്നാ​ട്.

ആന്ധ്രാപ്രദേശില്‍ ഇന്ന് 9652 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9211 പേര്‍ രോഗമുക്തി നേടി. 88 പേര്‍ മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 3,06,261 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 85130 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2820 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചത്.

Related Stories

Anweshanam
www.anweshanam.com