കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രി
India

കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രി

താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

News Desk

News Desk

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിക്കുന്ന ആറാമത്തെ കേന്ദ്രമന്ത്രിയാണ് അദ്ദേഹം.

ഗുഡ്‌ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് ഗജേന്ദ്രസിംഗ് ഷെഖാവത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീപദ് നായിക്, കൈലാഷ് ചൗധരി, അര്‍ജുണ്‍ റാം മേഘ്‌വാള്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങി കേന്ദ്രമന്ത്രിമാര്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡല്‍ഹിയിലെ സൈനിക ആശുപത്രി അറിയിച്ചു. വെന്റിലേറ്റര്‍ സഹായം തുടരുന്നു എന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.

Anweshanam
www.anweshanam.com