തെലങ്കാനയില്‍ കോവിഡ് വ്യാപനം രൂക്ഷം; സ്കൂളുകളും കോളജുകളും നാളെ മുതല്‍ അടച്ചിടും

412 പുതിയ രോഗികളാണ് തെലങ്കാനയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്
തെലങ്കാനയില്‍ കോവിഡ് വ്യാപനം രൂക്ഷം; സ്കൂളുകളും കോളജുകളും നാളെ മുതല്‍ അടച്ചിടും

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി തെലങ്കാന സര്‍ക്കാര്‍. സംസ്ഥാനത്തെ സ്കൂളുകളും കോളജുകളുമുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതല്‍ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി അറിയിച്ചു. രക്ഷിതാക്കളുടെ ആശങ്ക കൂടി പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

മാസ്ക് ധരിക്കല്‍, സാമൂഹിക അകലം തുടങ്ങിയ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

412 പുതിയ രോഗികളാണ് തെലങ്കാനയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 3,03,867 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ രോഗവ്യാപന നിരക്ക് വര്‍ധിക്കുകയാണ്. കര്‍ശന നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com