ഇന്ത്യയിൽ റെക്കോർഡ് വർദ്ധനവ്: ഒരു ദിവസം 14,000 കോവിഡ്​ രോഗികൾ
India

ഇന്ത്യയിൽ റെക്കോർഡ് വർദ്ധനവ്: ഒരു ദിവസം 14,000 കോവിഡ്​ രോഗികൾ

14,516 പേർക്കാണ്​ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ രോഗം കണ്ടെത്തിയത്​. 375 മരണവും സ്​ഥിരീകരിച്ചു.

By News Desk

Published on :

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. 14,000ത്തിൽ അധികം പേർക്ക്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. 14,516 പേർക്കാണ്​ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ രോഗം കണ്ടെത്തിയത്​. 24 മണിക്കൂറിനിടെ 375 മരണവും സ്​ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3,95,048 ആയും മരിച്ചവരുടെ എണ്ണം 12,948 ആയും ഉയർന്നു. 1,68,269 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 2,13,831 പേർ രോഗമുക്തി നേടിയതായും ആരോഗയമന്ത്രാലയം അറിയിച്ചു. മഹരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ. ഒന്നേകാൽ ലക്ഷത്തിനടുത്തെത്തി ഇവിടത്തെ രോഗികളുടെ എണ്ണം. 5,893 പേർ സംസ്​ഥാനത്ത്​ മരിച്ചു.

ഡൽഹിയിൽ 53,116 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 2035 പേർ മരിക്കുകയും ചെയ്​തു. 26,141 പേർക്ക്​ രോഗം സ്​ഥിരീകരിച്ച ഗുജറാത്തിൽ 1618 പേർ മരിച്ചു. തമിഴ്​നാട്ടിൽ 54,449 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 666 പേർ മരിക്കുകയും ചെയ്​തു.

അതേസമയം, കോവിഡ് ചികിത്സയിലുള്ള ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്‌നിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കാനാണ് സത്യേന്ദ്ര ജയിനെ സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ശ്വാസ കോശത്തില്‍ അണുബാധ വര്‍ധിച്ചതിനാല്‍ ഓക്സിജന്‍ സഹായവും നല്‍കുന്നുണ്ട്.

ന്യൂമോണിയയുടെ ഫലമായി കടുത്ത ശ്വാസതടസ്സം നേരിടുന്നതിനാലാണ് ഇദ്ദേഹത്തെ പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി വെള്ളിയാഴ്ച സാകേത് മാക്സ് ആശുപത്രിയിലേക്ക് മാറ്റിയത്. പനിയും ശ്വാസംമുട്ടലുമായി ചൊവ്വാഴ്ച ആശുപത്രിയിലായ അദ്ദേഹത്തിന്റെ ആദ്യ കോവിഡ് ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച വീണ്ടും പരിശോധന നടത്തിയപ്പോഴാണു രോഗം സ്ഥിരീകരിച്ചത്.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നുണ്ടെങ്കിലും രോഗമുക്തി നിരക്ക് ഉയര്‍ന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കോവിഡ് രോഗ മുക്തി നിരക്ക് നിലവില്‍ 54.12 ശതമാനം ആണ്. കഴിഞ്ഞ ദിവസം മാത്രം 14,516 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 2,13,831 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

Anweshanam
www.anweshanam.com