
നെടുമ്ബാശ്ശേരി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദക്ക് നെടുമ്ബാശേരി വിമാനത്താവളത്തില്‍ നല്കിയ സ്വീകരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. നെടുമ്ബാശേരി പൊലീസാണ് 500ഓളം പേര്‍ക്കെതിരെ കേസെടുത്തത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തടിച്ചുകൂടിയതിനാണ് കേസ്.
സാമൂഹിക അകലം പാലിക്കാതിരുന്നതിനും വിമാനത്താവളത്തിന് 500 മീറ്റര്‍ ചുറ്റളവില്‍ പ്രകടനങ്ങള്‍ നിരോധിച്ചുള്ള ഹൈകോടതി വിധി പാലിക്കാതിരുന്നതിനുമാണ് കേസെടുത്തത്.
തേക്കിൻകാട് മൈതാനിയിൽ നടന്ന ബിജെപി പൊതുസമ്മേളനത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസെടുത്തത്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി അഖിലേന്ത്യാ അധ്യക്ഷൻ ജെ പി നദ്ദയെയും സംസ്ഥാന, ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.