
ന്യൂഡൽഹി: ആശങ്കയ്ക്ക് ശമനമില്ലാതെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 96,424 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 52,14,677 ആയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്.
1174 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ഇത് വരെ 84,372 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 1.63 ശതമാനമാണ് രാജ്യത്ത് മരണ നിരക്ക്.
നിലവില്‍ 10,17,754 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. 41,12,551 പേര് ഇത് വരെ രോഗമുക്തി നേടി. 78.64 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്തെ ആറുപത് ശതമാനം കോവിഡ് രോഗികളും 5 സംസ്ഥാനങ്ങളിലാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍.
കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളും ഉള്‍പ്പെടെ 13 ഇടങ്ങളില്‍ നിലവില്‍ രോഗികള്‍ 5000 താഴെയെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ടയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇരുപത്തിനാലായിരം കടന്നു. മുംബൈ നഗരത്തില്‍ ഈ മാസം 30 വരെ നിയന്ത്രണങ്ങള്‍ നടപ്പാക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
കര്‍ണാടകയിൽ 9366, ആന്ധ്രയില്‍ 8702, തമിഴ്നാട്ടില്‍ 5560, ഡൽഹിയിൽ 4432, തെലങ്കാനയില്‍ 2159, ഹരിയാനയില്‍ 2457 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം സ്ഥിരീകരിച്ച കണക്കുകൾ.