ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ആറ് കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്ട്

വെല്ലൂർ സർക്കാർ ആശുപത്രിയിൽ കോവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലുമുള്ള നാല് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചുവെന്നാണ് ആരോപണം.
ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ആറ്  കോവിഡ്  രോഗികൾ മരിച്ചതായി റിപ്പോർട്ട്

ചെന്നൈ: ഓക്‌സിജൻ ലഭിക്കാത്തതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ആറ് കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്ട്. വെല്ലൂർ സർക്കാർ ആശുപത്രിയിൽ കോവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലുമുള്ള നാല് രോഗികൾ ഓക്‌സിജൻ കിട്ടാതെ മരിച്ചുവെന്നാണ് ആരോപണം.

ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് രോഗികൾ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ വിതരണത്തെ ശൃംഖലയിലെ സാങ്കേതിക പിഴവ് മൂലമാണ് ഓക്‌സിജൻ മുടങ്ങിയതെന്ന് പുറത്ത് വരുന്ന വിവരം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com